ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ്‌ സഖ്യം പുറത്ത്

By Staff Reporter, Malabar News
Sania Mirza and Rajeev Ram
Ajwa Travels

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ-രാജീവ് സഖ്യത്തിന്റെ തോൽവി.

സ്‌കോർ: 6-4, 7-6. ആദ്യ സെറ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സാനിയ-രാജീവ് സഖ്യം രണ്ടാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ടൈ ബ്രേക്കറിലൂടെ ഓസ്ട്രേലിയൻ സഖ്യം സെറ്റും മൽസരവും സ്വന്തമാക്കുക ആയിരുന്നു. 7-5 എന്ന സ്‌കോറിനാണ് ടൈബ്രേക്കർ ഓസ്ട്രേലിയൻ ടീം നേടിയത്.

സാനിയയുടെ കരിയറിലെ അവസാന ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റാണിത്. 2022 അവസാനത്തോടെ സാനിയ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്. 2009, 2016 വർഷങ്ങളിൽ ആയിരുന്നു കിരീടനേട്ടം.

Read Also: നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്‌താരത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE