സംസ്‌ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കിലും വർധന; ഗതാഗത മന്ത്രി

By Team Member, Malabar News
Auto And Taxi Charge Also Increased In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും വർധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കിയാണ് ഉയർത്തുന്നത്. അതായത് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്നും 30 രൂപയായി ചാർജ് വർധിക്കും. കൂടാതെ അധികം കിലോമീറ്ററിന് 12ൽ നിന്നും 15 രൂപയായും ഉയർന്നിട്ടുണ്ട്.

1500 സിസിക്ക് താഴെയുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 200 രൂപയായും, 1500 സിസിക്ക് മുകളിലുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 225 രൂപയായും ഉയർത്തും. കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. എന്നാൽ വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ സർക്കാർ പുറത്തിറക്കും.

ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മാറ്റമില്ലാതെ തുടരാനും യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തിൽ അതൃപ്‌തി അറിയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Read also: ബസ് ചാർജ് വർധന അപര്യാപ്‌തം; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE