ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഭാര്യക്ക് പരിക്ക്

By Trainee Reporter, Malabar News
saudi accident
Representational Image

ആലപ്പുഴ: ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്നം താമരശേരി സ്വദേശി ഷാജി കുഞ്ഞപ്പൻ ആണ് മരിച്ചത്. ഭാര്യ രജനിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിരുനല്ലൂരിൽ ഉള്ള രജനിയുടെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചേർത്തല വാരനാട് പഴംകുളം പാലത്തിൽ വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഷാജിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Most Read: കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE