‘ബഡേ മിയാൻ ഛോട്ടെ മിയാൻ’; അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും- ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ചിത്രത്തിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്. അക്ഷയ്‌കുമാറിനൊപ്പം ടൈഗർ ഷ്‌റോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്

By Trainee Reporter, Malabar News
entertainment
Ajwa Travels

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ സിനിമയിൽ ഭാഗമാകാൻ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും. ചിത്രത്തിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഒരു മികച്ച ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് തന്റെ ക്യാരക്‌ടർ ലുക്ക് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. അക്ഷയ്‌കുമാറിനൊപ്പം ടൈഗർ ഷ്‌റോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്.

ജാൻവി കപൂറാണ് നായികയായി എത്തുന്നത്. മാനുഷി  ഛില്ലറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പൂജാ എന്റർടൈയ്‌ൻമെൻസിന്റെ ബാനറിൽ വാഷു ഭഗ്‌നാനിയാണ് ചിത്രം നിർമിക്കുന്നത്. മാനുഷിയും അക്ഷയ് കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പൃഥ്വിരാജ്‌ അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്‌ത ‘അയ്യ’, അതുൽ സബർവാളിന്റെ ‘ഔറംഗസേബ്‌’, ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത ‘നാം ശബാന’ എന്നിവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ചിത്രങ്ങൾ.

‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ ഒരു ആക്ഷൻ സിനിമ ആയിരിക്കുമെന്നാണ് റിപ്പോർട്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായാണോ എത്തുക എന്നാണ് പ്രേക്ഷകർ പ്രതികരണത്തിലൂടെ ചോദിക്കുന്നത്. ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ എന്ന പേരിൽ അമിതാഭ് ബച്ചനും ഗോവിന്ദയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മറ്റൊരു ചിത്രം 1998ൽ പുറത്തിറങ്ങിയിരുന്നു.

Most Read: ബന്ധുക്കൾ ഭൂമി നൽകിയില്ല ; ശവം സംസ്‌കരിക്കാൻ സ്‌ഥലം നൽകി അയൽവാസി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE