വലിപ്പത്തിലല്ല കാര്യം, കടുകിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവും അധികം കലോറി പ്രധാനം ചെയ്യുന്നതും കടുക് തന്നെയാണ്

By Trainee Reporter, Malabar News
health news
Ajwa Travels

കടുകിനെ അതിന്റെ വലിപ്പത്തിൽ എന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും. കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കും അത്ര അറിവില്ലെന്നതാണ് വസ്‌തുത. ഭക്ഷണത്തിൽ രുചി കൂട്ടാൻ മാത്രമുള്ള വസ്‌തുവല്ല കടുക്. നേരെമറിച്ചു ഇതിനുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്.

1. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ മാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവും അധികം കലോറി പ്രധാനം ചെയ്യുന്നതും കടുക് തന്നെയാണ്. 1100 ഗ്രാം കടുകിൽ നിന്ന് 508 കലോറി ലഭിക്കുമെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു അതിശയം തോന്നിയേക്കാം. ഇതിന് പുറമെ രക്‌തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ളിസറൈഡിന്റെയും അളവ് കുറക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിട്ടുണ്ട്.

2 . കാലിലെയും കൈകളിലേയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്‌താൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നൽകുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും ഇവക്ക് സാധിക്കും.

3. റുമാറ്റിക് ആർത്രൈറ്റിസ് ബാധിച്ചവർക്ക് മികച്ച ഒരു വേദന സംഹാരിയാണ് കടുക്. നിങ്ങൾ കഴിക്കുന്ന മൽസ്യത്തിലെ കുറച്ചു കടുക് ചേർത്ത് കഴിച്ചു നോക്കൂ. കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും കടുക് ഉത്തമ പ്രതിവിധിയാണ്.

പ്രകൃതിദത്ത സൗന്ദര്യ വർധകം കൂടിയാണ് കടുക്

1. കടുക് അരച്ച് ലാവെൻഡർ അല്ലെങ്കിൽ റോസിന്റെ കൂടെ അൽപ്പം എണ്ണയും ചേർത്ത് മുഖത്ത് പുരട്ടി നന്നായി സ്‌ക്രമ്പ് ചെയ്യുക. നശിച്ച ചർമ കോശങ്ങളെ ഇല്ലാതാക്കി മുഖകാന്തി വർധിപ്പിക്കും.

2 . കടുക് അരച്ച് കറ്റാർവാഴ നീരിനൊപ്പം ചേർത്ത് പുരട്ടുന്നതും ചർമകാന്തി വർധിപ്പിക്കാൻ ഏറെ സഹായകമാണ്.

3. തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാൻ കടുക് ഏറെ ഉത്തമമാണ്. കടുകിലുള്ള വിറ്റാമിൻ എ ഇ, ഒമേഗ 3,6 ഫാന്റി ആസിഡുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കാനും ഏറെ സഹായകരമാണ്.

4. കടുക് അരച്ചു മുടിയിൽ തേച്ചു ഏഴ് ദിവസം കുളിക്കുക. ഇത് മുടിക്ക് ഏറെ ഉത്തമമാണ്.

 

Most Read: വിഴിഞ്ഞം സമവായ ചർച്ച; മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE