കരളിന്റെ ആരോഗ്യം നിലനിർത്താം; ഇതാ ചില പൊടിക്കൈകൾ

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും കരൾ ശുദ്ധീകരിക്കുന്ന ഭക്ഷണക്രമവും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്യുന്നതാണ്

By Trainee Reporter, Malabar News
health news
Representational Image
Ajwa Travels

കരൾ സുരക്ഷിതമായാൽ ജീവനും സുരക്ഷിതമാക്കാം. കരൾ സംബന്ധമായ രോഗം ഇന്ന് മിക്കവരിലും കണ്ടുവരുന്നുണ്ട്. രക്‌തം ഫിൽട്ടറിങ്, പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപ്പാദനം തുടങ്ങി ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു അവയവമാണ് കരൾ.

എന്നാൽ, ചില രോഗങ്ങളും ജീവിതശൈലികളും കരളിനെ തകരാറിലാക്കും. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയും കരൾ ശുദ്ധീകരിക്കുന്ന ഭക്ഷണക്രമവും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്യുന്നതാണ്.

രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ഏറ്റവും നല്ല മാർഗം പോഷകാഹാരങ്ങൾ ആണെന്നാണ് പോഷകാഹാര വിദഗ്‌ധയായ അഞ്‌ജലി മുഖർജി പറയുന്നത്. അത്തരത്തിൽ കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പറയാം.

1. നാരങ്ങാ നീര് ചേർത്ത് ചെറു ചൂടുവെള്ളം കുടിച്ചു ദിവസം ആരംഭിക്കുക. ഇത് ശരീരത്തിലെ കൊഴുപ്പും അമിത വണ്ണവും കുറക്കാൻ സാധിക്കും. കൂടാതെ, വെറും വയറ്റിൽ കുടിക്കുന്നത് ആ ദിവസത്തെ ദഹന പ്രക്രിയക്കും വളരെ നല്ലതാണ്.

2. ദിവസവും കുറഞ്ഞത് 6-8 ഗ്ളാസ് വെള്ളം കുടിക്കുക. ഇത് കരളിനെയും വൃക്കകളെയും ശുദ്ധീകരിക്കാൻ മാത്രമല്ല, ശരീരഭാരം കുറക്കാനും സഹായിക്കും.

3. ഒരു ഗ്ളാസ് ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ചീര ജ്യൂസ് കുടിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഗ്ളാസ് ഗോതമ്പ് ഗ്രാസ് ജ്യൂസ് കുടിക്കാം. ഇവ കരൾ ശുദ്ധീകരിക്കാൻ നല്ലതാണ്.

4. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ ഭക്ഷണത്തിന്റെ 40 ശതമാനം എങ്കിലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. കാരണം, ഇത് ദഹനത്തെ സഹായിക്കുകയും വിഷവസ്‌തുക്കളെ നീക്കം ചെയ്യാനുള്ള കരളിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

5. കരളിന്റെ ആരോഗ്യം നിലനിർത്താൻ പഞ്ചസാരയും മൈദയും ഒഴിവാക്കുക. രണ്ട് ചേരുവകളും കരളിനെ കൂടുതൽ കഠിനാധ്വാനം ചെയ്യിപ്പിക്കുന്നതാണ്. ഇത് ദോഷ ബാക്‌ടീരിയകളുടെ വളർച്ചക്ക് കരണമാകുന്നു.

6. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതിലെ പൂരിത കൊഴുപ്പുകൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കും.

Most Read: വലിപ്പത്തിലല്ല കാര്യം, കടുകിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE