ബാങ്കുകൾ അഞ്ച് മണി വരെ; സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5, 8 തീയതികൾ ബാങ്കുകൾക്കും ധനകാര്യ സ്‌ഥാപനങ്ങൾക്കും അവധി അയിരിക്കും. കള്ളുഷാപ്പുകൾക്ക് പാഴ്‌സൽ നൽകാൻ അനുമതിയുണ്ട്.

തുണിക്കടകൾ, ചെരുപ്പുകടകൾ, പഠനസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവകൾക്ക് ആഴ്‌ചയിൽ മൂന്ന് ദിവസം തുറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുണി, ചെരുപ്പുകടകൾക്ക് തുറന്നുപ്രവർത്തിക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പഠനസാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുള്ളത്. രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പ്രവർത്തനസമയം.

വ്യവസായ മേഖലകളിൽ മിനിമം ബസുകൾ വെച്ച് കെഎസ്‌ആർടിസിയ്‌ക്ക് സർവീസ് നടത്താം. മെയ്‌ 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്‌ഡൗൺ സർക്കാർ ഇന്നാണ് ജൂൺ 9 വരെ നീട്ടിയത്.

Also Read: മീ ടു വിവാദം; ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE