മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു.
തിങ്കളാഴ്‌ചയാണ് ഒരു മാസത്തെ ചികിൽസയ്‌ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒബസ്‌ട്രാക്റ്റീവ് സ്ളീപ് അപ്‌നിയയെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്‌ടർ ദീപക് നംജോഷി അറിയിച്ചു.
ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലാഹിരി 80–90 കാലഘട്ടത്തിൽ ഒട്ടേറെ ഹിറ്റുകളാണ് സമ്മാനിച്ചത്. വർദത്, ഡിസ്‌കോ, ഡാൻസർ, നമക് ഹലാൽ, ഷറാബി ഡാൻസ് തുടങ്ങിയവ ബപ്പി ലാഹിരിയുടെ എക്കാലത്തേയും ജനപ്രിയ ഹിറ്റുകളാണ്. 2020ൽ പുറത്തിറങ്ങിയ ‘ബാഗി- 3′ ആണ് അവസാന ചിത്രം.
2014ൽ പശ്‌ചിമ ബംഗാളിലെ ശ്രീറാംപൂരിൽ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ചിട്ടുള്ള ഇദ്ദേഹം സൽമാൻ ഖാൻ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ്- 15ൽ ആയിരുന്നു അവസാനായി സ്‌ക്രീനിലെത്തിയത്.
Most Read: ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്