പ്രഭാതത്തില്‍ ഒരു ഗ്ളാസ് നാരങ്ങാവെള്ളം; അനുഭവിച്ചറിയാം മാറ്റങ്ങള്‍

By News Desk, Malabar News
MalabarNews_lemon juice
Ajwa Travels

ഒരു ഗ്ളാസ് നാരങ്ങാ നീരില്‍ തുടങ്ങുന്നതാണ് നമ്മുടെ പ്രഭാതങ്ങളെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അങ്ങനെയൊരു ശീലമില്ല, ഇനി പെട്ടന്ന് തുടങ്ങിയാലും അത് ശരീരത്തില്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റാറുണ്ട്. ദിവസവും രാവിലെ ഒരു ഗ്ളാസ് നാരങ്ങ വെള്ളം കുടിക്കാന്‍ എല്ലാ പോഷകാഹാര വിദഗ്‌ധരും ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ കാര്യ കാരണങ്ങളും നേട്ടങ്ങളുമാണ് ഇനി പറയുന്നത്.

വിറ്റാമിന്‍ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. നാരങ്ങാ നീരിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ആന്തരികമായി പുനരുജ്ജീവിപ്പിക്കുകയും പുറമെ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് തടയുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. രാവിലെ തന്നെ നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

നാരങ്ങാ നീര് ശരീരഭാരം കുറക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. നാരങ്ങ ശരീരത്തില്‍ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ വായില്‍ ഉമിനീര്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും വായ വരളുന്നത് തടയുകയും അതുവഴി വായ്‌നാറ്റത്തെ നീക്കുകയും ചെയ്യുന്നു.

നാരങ്ങാ നീരിലെ വിറ്റാമിന്‍ സി ശരീരത്തിലെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് കലക്കി കുടിക്കുന്നത് ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്റി ബാക്‌ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, നാരങ്ങ നീര് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

നാരങ്ങ വെള്ളം കുടിക്കുന്നത് കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, അതുവഴി കരള്‍ രോഗങ്ങളെയും തടയുന്നു. വിഷവസ്‌തുക്കളെ പുറന്തള്ളുന്നതിനായി നാരങ്ങ കൂടുതല്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, നാരങ്ങയിലെ വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു. സിട്രിക് ആസിഡ് കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗികളില്‍ പുതിയ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറക്കാന്‍ കഴിയുമെന്ന് വിദഗ്‌ധര്‍ പറയുന്നു.

Read Also: ലോകത്തെ മികച്ച ബീച്ചുകളിൽ ഒന്ന്; കാപ്പാട് തീരത്ത് ബ്‌ളൂ ഫ്‌ളാഗ്‌ ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE