ഷെയിൻ-വിനയ് കൂട്ടുകെട്ടിലെ ‘ബർമുഡ’; വൈറലായി ഫ്രൈഡെ ബിൽബോർഡ്

By Siva Prasad, Special Correspondent (Film)
  • Follow author on
'Bermuda' Malayalam Movie
Ajwa Travels

‘ബർമുഡ’ സിനിമയുടെ അണിയറപ്രവർത്തകർ ഇന്നലെ പുറത്തിറക്കിയ ഫ്രൈഡെ ബിൽബോർഡ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഏതൊരു സിനിമയുടെയും റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രചരണ പോസ്‌റ്ററായ ‘ഫ്രൈഡെ ബിൽബോർഡ്’ മാതൃകയിൽ ഇന്നലെ തിയേറ്ററുകൾ നാളെ തുറക്കും എന്ന വരികളോടെ പുറത്തിറക്കിയ പോസ്‌റ്ററാണ് ഏറെ കൗതുകം ഉണർത്തുകയും ശ്രദ്ധേയമാകുകയും ചെയ്‌തത്‌.

നിലവിൽ തീയേറ്ററുകൾ തുറക്കുന്നതിനെ സംബന്ധിച്ച് സർക്കാർ യാതൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ, സിനിമാ പ്രേക്ഷകരെയും പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ‘പോസിറ്റിവ് വൈബ്’ വരിയായ തിയേറ്ററുകൾ നാളെ തുറക്കും എന്ന സന്ദേശം ഉൾപ്പെടുത്തി പോസ്‌റ്റർ പുറത്തിറക്കിയത്. ഈ വരികളോടുള്ള ആകാംക്ഷയാണ് പോസ്‌റ്ററിനെ വൈറലാക്കാൻ സഹായിച്ചത്.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം സമ്പൂർണമായും തിയേറ്ററിന് വേണ്ടിയാണ് ഒരുക്കുന്നത്. കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് ചിത്രത്തിൽ നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്.

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്‌റ്റായിരുന്നു മുൻ നിശ്‌ചയിച്ച ഛായാഗ്രാഹകൻ. സാങ്കേതിക കാരണങ്ങളാൽ ഇദ്ദേഹത്തിന് പകരം പ്രമുഖ സംവിധായകനും മുതിർന്ന ഛായാഗ്രാഹകനുമായ അഴകപ്പനാണ് പുതിയ ഛായാഗ്രാഹണ ചുമതല. പി ശിവപ്രസാദും മഞ്ജു ഗോപിനാഥും വാർത്താ പ്രചരണ ചുമതലനിർവഹിക്കുന്ന ബർമുഡയുടെ മാറ്റുവാർത്തകൾ ഇവിടെ വായിക്കാം.

'Bermuda' Malayalam Movie

Most Read: 20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE