‘ബർമുഡ’ വേറിട്ട ബിൽബോർഡ് പോസ്‌റ്ററുമായി വീണ്ടും

By Siva Prasad, Special Correspondent (Film)
  • Follow author on
'Bermuda' Malayalam movie released another billboard poster
Ajwa Travels

യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗവും വിനയ് ഫോർട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബർമുഡ’ ചിത്രീകരണത്തിന് മുൻപ് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ‘ബർമുഡ’ എന്ന പേരും ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മറ്റു പ്രചരണ ടൂളുകളുമെല്ലാം വളരെ വേറിട്ട രീതിയാണ് അവലംബിക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയിൽ ആസ്വാദകരെ ഞെട്ടിച്ചുകൊണ്ട് പുറത്തിറക്കിയ ‘ഫ്രൈഡെ ബിൽബോർഡ്’ ഏറെ വൈറലായിരുന്നു. ‘തിയേറ്ററുകൾ നാളെ തുറക്കും’ എന്ന വരികളോടെ പുറത്തിറക്കിയ ബിൽബോർഡ് പോസ്‌റ്റർ ഏറെ കൗതുകവും ഒപ്പം ചർച്ചക്കും വഴിവെച്ചു.

അതിന് ശേഷം, ഇന്നും അണിയറപ്രവർത്തകർ പുതിയ ബിൽബോർഡ് പുറത്തിറക്കിയിരിക്കുന്നു. കോട്ടയം നസീറാണ് തന്റെ സാമൂഹിക മാദ്ധ്യമത്തിലൂടെ ബിൽബോർഡ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. ‘ബർമുഡ’ക്ക് വേണ്ടി മോഹൻലാൽ തന്റെ കരിയറിലെ 50ആമത്തെ ഗാനം ആലപിക്കുന്നു എന്നതുകൊണ്ടും ചിത്രം ശ്രദ്ധേയമാണ്.

ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതുന്നത് വിനായക് ശശികുമാറും ഗാനം ചിട്ടപ്പെടുത്തുന്നത് സംഗീത സംവിധായകൻ രമേശ് നാരായണനുമാണ്. ഇന്ന് പുറത്തിറക്കിയ പോസ്‌റ്ററിന്റെ സവിശേഷത, ചിത്രത്തിന്റെ ഡിസൈനർ ശ്രീജേഷ് കെ ദാമോധറിനെ ‘പ്രധാന ക്യാരക്‌ടർ’ ആക്കിയാണ് ഈ പോസ്‌റ്റർ നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മാറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Bermuda Malayalam Movie

Most Read: ‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE