ശാന്തിവിള ദിനേശനെതിരെ പരാതിയുമായി വീണ്ടും ഭാഗ്യലക്ഷ്‌മി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്‌മി വീണ്ടും രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ നൽകിയെന്നാണ് ഭാഗ്യലക്ഷ്‌മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്‌മി പരാതി നൽകിയത്. പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. തുടർന്ന് ഭാഗ്യലക്ഷ്‌മിയുടെ മൊഴിയെടുക്കുകയും ശാന്തിവിള ദിനേശനെ വിളിച്ചുവരുത്തി താക്കീത് നൽകുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് നിയമം കൈയിലെടുത്ത കേസിൽ ഭാഗ്യലക്ഷ്‌മിക്കും മറ്റു രണ്ടുപേർക്കും കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. അശ്ളീല യൂട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്‌ത കേസിലാണ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ തുടങ്ങിവർക്കെതിരെ കേസെടുത്തിരുന്നത്.

Read also: ബിലീവേഴ്‌സ് ചർച്ച്; പ്രാഥമിക അന്വേഷണത്തിൽ ഇഡി; ഇൻകം ടാക്‌സ് രേഖകൾ ശേഖരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE