ടെറർ ലുക്കിൽ മമ്മൂട്ടി; ഒരുങ്ങുന്നു അമല്‍ നീരദ് ചിത്രം ‘ഭീഷ്‌മ പര്‍വം’

By News Desk, Malabar News
Ajwa Travels

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പുതിയ മേക്ക് ഓവർ ഈ ചിത്രത്തിനായുള്ളത് ആയിരുന്നുവെന്ന് പോസ്‌റ്ററിൽ നിന്നും വ്യക്‌തം. ‘ഭീഷ്‌മ പര്‍വം’ എന്നാണ് ചിത്രത്തിന്റെ പേര്.

മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും പോസ്‌റ്റര്‍ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്‌റ്ററില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ടെറർ ലുക്കിലുള്ള പോസ്‌റ്ററിന്റെ കമന്റുകളിലെ വിഷയം പതിവ് പോലെ മമ്മൂട്ടിയുടെ പ്രായം തന്നെയാണ്.

 

View this post on Instagram

 

A post shared by Amal Neerad (@amalneerad_official)

‘ബിലാല്‍’ ആയിരുന്നു മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം പതിപ്പായിരുന്നു ബിലാല്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കോവിഡ് സാഹചര്യം പൂര്‍ണമായി മാറാത്ത സാഹചര്യത്തിലാണ് മാറ്റി വച്ചത്.

Read Also: ഭാഗ്യലക്ഷ്‌മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE