‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത്

By News Bureau, Malabar News
bheeshma parvam-poster
Ajwa Travels

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പർവ്വ’ത്തിലെ പുതിയ രണ്ട് ക്യാരക്‌ടർ പോസ്‌റ്ററുകൾ കൂടി പുറത്ത്. മമ്മൂട്ടി തന്നെയാണ് പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

സുദേവ് നായരുടെയും ഹരീഷ് ഉത്തമന്റെയും ക്യാരക്‌ടർ പോസ്‌റ്ററുകളാണ് താരം പങ്കുവച്ചത്.

രാജൻ എന്ന കഥാപാത്രമായി സുദേവ് എത്തുമ്പോൾ ‘മാർട്ടിൻ’ എന്ന കഥാപാത്രത്തെയാണ് ഹരീഷ് ഉത്തമൻ അവതരിപ്പിക്കുന്നത്.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളിൽ എത്തുക. ഗ്യാങ്‌സ്‌റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഭീഷ്‍മ പർവ്വം’. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ഭീഷ്‌മ വർധൻ’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്‌റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‌തു, മാല പാർവ്വതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

mammooty-bheeshma

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാം ആണ്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ.

Most Read: ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്‍സി-മുംബൈ സിറ്റി പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE