‘ഭീഷ്‌മ പർവം’ ചിത്രീകരണം ഇന്ന് മുതൽ; മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും

By Staff Reporter, Malabar News
bheeshmaparvam
Ajwa Travels

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്‌മപര്‍വം‘ ചിത്രീകരണം ഞായറാഴ്‌ച കൊച്ചിയില്‍ തുടങ്ങും. നാളെ മുതൽ മമ്മൂട്ടിയും ചിത്രീകരണത്തിന് എത്തുമാണെണ് റിപ്പോർട്. . കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും മുഖ്യവേഷത്തിൽ എത്തുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയ മൊയ്‌തുവും ഒരുമിച്ച് സിനിമ ചെയ്യുന്നത്. ‘ഡബിൾസ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാലിനും ആനന്ദ് സി ചന്ദ്രൻ തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ രൂപം നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Read Also: ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE