ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

By Staff Reporter, Malabar News
bhupendra-patel-Gujrat CM
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് ചടങ്ങുകള്‍ നടക്കുക.

വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം രാജി വെച്ചതിന് പിന്നാലെ ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഈ സ്‌ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജെപി നിയമസഭാ കക്ഷി യോഗം ചേർന്ന് ഇദ്ദേഹത്തെ മുഖ്യന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. മുഖ്യമന്ത്രിക്കെതിരെ മന്ത്രിസഭയിലും ബിജെപിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന.

അതേസമയം ഗാട്ട് ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് 59കാരനായ ഭൂപേന്ദ്ര പട്ടേല്‍.

Most Read: ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE