കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 120 കിലോ പിടികൂടി

By Desk Reporter, Malabar News
Ganja-seized
Representational Image
Ajwa Travels

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. സിറ്റി പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പന്തീരാങ്കാവിൽ വച്ചാണ് ലോറി പിടകൂടിയത്. അറുപത് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയത്. ഒഡീഷയിലെ റായ്‌ഗഡിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ലോറി ഡ്രൈവർ മൊഴി നൽകി.

Malabar News:  മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE