മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു

By News Desk, Malabar News
MalabarNews_mavoor pipeline road
Ajwa Travels

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ റോഡിന് 20 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ തുക ആവശ്യമായതോടെ തുക 42 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

Malabar News: തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ കൈവശത്തിലുള്ള റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നല്‍കിയ നിവേദനം കൂടി പരിഗണിച്ചാണ് നിലവില്‍ തുക ഉയര്‍ത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി ഇടക്കാലത്ത് ഈ റോഡിന് തുക അനുവദിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിന്റെ ഉടമസ്‌ഥതയിലുള്ള റോഡല്ലെന്നതിനാല്‍ അനുമതി ലഭിക്കുകയുണ്ടായില്ല. ഇപ്പോള്‍ അനുവദിച്ച തുക പ്രയോജനപ്പെടുത്തി റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE