മന്ത്രിസഭ രൂപീകരിച്ചിട്ട് മൂന്ന് ദിവസം; ബിഹാറിൽ വിദ്യാഭ്യാസമന്ത്രി രാജിവച്ചു

By News Desk, Malabar News
MalabarNews_Mewalal-Choudhary
മെവാലാൽ ചൗധരി
Ajwa Travels

പാറ്റ്‌ന: പുതുതായി രൂപീകരിച്ച ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി മെവാലാല്‍ ചൗധരി രാജിവച്ചു. മന്ത്രിസഭ രൂപീകരിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് മന്ത്രി നേരിട്ടിരുന്നത്.

Also Read: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

ചൗധരിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൗധരിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി മുഖ്യപ്രതിപക്ഷമായ രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. 2017 ല്‍ അഴിമതിക്കേസില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോൾ  ചൗധരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE