ബിഹാര്‍ തെരഞ്ഞെടുപ്പ്; ഫലം രാത്രിയോടെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Trainee Reporter, Malabar News
Ajwa Travels

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമെ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ധൃതി വേണ്ടെന്ന് ഉദ്യോഗസ്‌ഥർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടെണ്ണാന്‍ ആവശ്യമായ സമയമെടുത്ത് മാത്രം ഫലം പ്രഖ്യാപിച്ചാല്‍ മതിയെന്ന് ഉദ്യോഗസ്‌ഥരോട് അറിയിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാത്രി 10 മണിയോടെയാണ് കമ്മീഷന്റെ അടുത്ത വാർത്താസമ്മേളനം. കോവിഡ് സാഹചര്യം മൂലം ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചനകള്‍.

Read also: ബിഹാര്‍ തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE