ബിഹാര്‍ തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്‍ട്ട്

By Team Member, Malabar News
Malabaenews_modi at bihar
Representational image
Ajwa Travels

പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍.

സസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസാഫര്‍പുര്‍, പാറ്റ്‌ന, ചപ്ര, കിഴക്കന്‍ ചമ്പാരന്‍, സമസ്‌തിപുര്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സഹര്‍സ, ഫോര്‍ബസ് ഗഞ്ച് എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുത്തത്.

ഭാഗല്‍പുരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായ രോഹിത് പാണ്ഡെ കോണ്‍ഗ്രസ് അജിത് ശര്‍മ്മയെക്കാള്‍ മുന്നിലാണ്. ദര്‍ഭംഗായില്‍ 10ല്‍ 9 സീറ്റുകളും എന്‍ഡിഎ നേടിയിട്ടുണ്ട്. ബിജെപി നേതാവ് സുരേഷ്‌കുമാര്‍ ശര്‍മ്മയാണ് മുസാഫര്‍പുരില്‍ മുന്നിട്ട് നില്‍ക്കുന്നത്. പാറ്റ്‌നയിലെ മിക്ക സീറ്റുകളിലും ബിജെപി- ജെഡിയു സംഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. സഹര്‍സ മണ്ഡലത്തിലും ബിജെപി അലോക് രജ്‌ഞനാണ് ലീഡ് ചെയ്യുന്നത്.

Read also : വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE