കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

By Trainee Reporter, Malabar News
wild boar attack
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോഴിക്കോട് തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശി ആത്രശ്ശേരി വർക്കിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം. തൊട്ടുമുക്കത്ത് നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴി പന്നി വാഹനത്തിലേക്ക് ചാടി വീഴുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞാണ് യുവാവിന് പരിക്കേറ്റത്.

അപകടത്തിൽ വർക്കിയുടെ തോളെല്ലിന് പൊട്ടലുണ്ട്. തലക്കും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പരാതി ഉണ്ട്. രണ്ടു ദിവസം മുൻപ് കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിനുള്ളിൽ കാട്ടുപന്നി കയറി പരാക്രമം നടത്തിയിരുന്നു.

വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾ കോണിപ്പടി കയറി മുകൾഭാഗത്തേക്ക് പോയതോടെയാണ് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടത്. വാതിൽ തുറന്നിട്ട അവസരത്തിൽ പന്നി വീടിനുള്ളിലേക്ക് കയറുകയായിരുന്നു. തുടർന്ന്, സോഫയും ബെഡും അടക്കം കുത്തിക്കേറി നശിപ്പിച്ചു. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

Most Read: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE