‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം

By Staff Reporter, Malabar News
binoy viswam_ak antony
ബിനോയ് വിശ്വം, എകെ ആന്റണി
Ajwa Travels

കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട് ചെയ്യണം എന്നാണ് ആന്റണി പറയുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ്‌ തുടർഭരണം വന്നാൽ കേരളത്തിന്റെ സർവനാശമായിരിക്കുമെന്ന എകെ ആന്റണിയുടെ പ്രതികരണത്തെ പരിഹസിച്ച ബിനോയ് വിശ്വം മുങ്ങിത്താഴുന്ന കോൺഗ്രസ്‌ കപ്പലിൽ നിന്ന്‌ കേരള രാഷ്‌ട്രീയത്തെ വായിക്കുന്നതിന്റെ പ്രശ്‌നമാണ്‌ ആന്റണിക്കെന്നും പറഞ്ഞു. മാത്രവുമല്ല വരാനിരിക്കുന്ന അസംബ്ളിയിൽ ഒരു യുഡിഎഫ് നേതാവ് പോലും ഉണ്ടാകില്ലെന്ന ഭയമാകാം ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തലശ്ശേരിയിൽ പത്രിക തള്ളിപ്പോയത് യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അത് കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന്റെ ആവർത്തനമാണെന്നും എൽഡിഎഫിന് വർഗീയ വോട്ടുകൾ വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Malabar News: പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE