പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി

By Team Member, Malabar News
coastal police
Representational image
Ajwa Travels

കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

മുൻകരുതലുകളുടെ ഭാഗമായി തീരസംരക്ഷണ സേനയുടെ മൂന്നു കപ്പലും കോസ്‌റ്റൽ പോലീസിന്റെ 3 ചെറു ബോട്ടുകളും ആണ് കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. തുടർന്ന് സംശയം തോന്നുന്ന യാനങ്ങളും, ബോട്ടുകളും ഇവർ പരിശോധന നടത്തും. പണം കടത്തുന്നത് കണ്ടെത്തുന്നതിനൊപ്പം കടൽ മാർഗമുള്ള ലഹരികടത്തും ഇവർ തടയും.

തീര സംരക്ഷണ സേന ഇൻസ്‌പെക്‌ടർ പ്രശാന്ത്, തൃക്കരിപ്പൂർ കോസ്‌റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ മുഹമ്മദ്, സബ് ഇൻസ്‌പെക്‌ടർ ഗോപാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിനു പുറമേ അതിർത്തി പ്രദേശമായതിനാൽ മംഗളൂരു കോസ്‌റ്റൽ പോലീസും പരിശോധന നടത്തുന്നുണ്ട്.

Read also : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE