ന്യൂഡെല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലും കോഴികള്‍ സമാന രീതിയില്‍ ചത്തൊടുങ്ങുന്നത് കണ്ടെത്തിയതിനാല്‍ ഇവയുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്ഥാനത്ത് എത്തും