വിവാദങ്ങൾക്കിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ പാർട്ടിക്ക് തലവേദന സൃഷ്‌ടിക്കുന്നതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് 3ന് കൊച്ചിയിലാണ് യോഗം നടക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണ വിവാദം, സികെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങൾ, കെ സുന്ദരയുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് യോഗം ചേരുന്നത്.

കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും. വിവാദ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത ഇല്ലെന്ന് സ്‌ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ശ്രമിക്കുക. എന്നാൽ സ്‌ഥാനാർഥി നിർണയം, കുഴൽപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്‌ത രീതി, തിരഞ്ഞെടുപ്പ് ഏകോപനത്തിൽ സംഭവിച്ച വീഴ്‌ച തുടങ്ങി ഔദ്യോഗിക വിഭാഗത്തിനെതിരെ ഇടപെടൽ ഉറപ്പിക്കാൻ തന്നെയാണ് മറുവിഭാഗത്തിന്റെ നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം ഇതാദ്യമാണ് കോർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓൺലൈനായി നേരത്തെ യോഗം ചേർന്നിരുന്നു.

Read also: ‘മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് മുരളീധരൻ 10 കോടി പിരിച്ചു’; ആരോപണവുമായി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE