തെലങ്കാനയിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

By News Desk, Malabar News
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബിജെപി നേതാവ് ജ്‌ഞാനേന്ദ്ര പ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ജ്‌ഞാനേന്ദ്ര പ്രസാദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കുടുംബാംഗമാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

ആത്‌മഹത്യാ കുറിപ്പുകളൊന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ജ്‌ഞാനേന്ദ്ര പ്രസാദ് കുറേക്കാലമായി കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. കുടുംബവീടിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരമായി ജ്‌ഞാനേന്ദ്ര പ്രസാദിനെ കാണാതായതോടെ കുടുംബാംഗം നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Most Read: 12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE