കത്ത് വിവാദം; കമലിന്റെ വിശദീകരണം അപഹാസ്യമെന്ന് ബിജെപി

By News Desk, Malabar News
malabarnews-kamaldirector
Ajwa Travels

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചതിലുള്ള കമലിന്റെ വിശദീകരണത്തിലാണ് സുധീര്‍ പ്രതികരിച്ചത്.

നഗ്‌നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്‍മാന്‍ സ്‌ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല. ചലച്ചിത്ര അക്കാദമി വിഷയത്തില്‍ ചെയര്‍മാന്‍ കമലിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞു. ഭരണഘടനപരമായ നിയമന നടപടി ചട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ച കമല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സുധീര്‍ പറഞ്ഞു.

കമലിന്റെ കത്ത് പുറത്തറിഞ്ഞതോടെ പ്രതിപക്ഷം ശക്‌തമായ വിയോജിപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്‌തിപരമാണെന്നും കമല്‍ പ്രതികരിച്ചു. സാംസ്‌കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയായിരുന്നു കത്തെന്നും കമല്‍ പ്രതികരിച്ചിരുന്നു.

Read Also: വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE