കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്‍ണൻ

By Trainee Reporter, Malabar News
Ajwa Travels

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന് എതിരെ ബിജെപി വക്‌താവ് ബി‌ ഗോപാലകൃഷ്‍ണൻ. പദവി ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ച് ബിജെപി വക്‌താവ്‌ പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ഇടതുപക്ഷ സ്വാധീനം വളർത്തുന്നതിന് വേണ്ടി കരാർ ജീവനക്കാരെ പിൻവാതിലിലൂടെ സ്‌ഥിരമാക്കാൻ ശ്രമിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്ന് ഗോപാലകൃഷ്‌ണൻ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

കമൽ രാജിവെക്കുകയോ സർക്കാർ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പോലീസിൽ കേസ് ഫയൽ ചെയ്‌തത്‌. പോലീസ് കേസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും പ്രതിഫലം പറ്റുന്ന പബ്ളിക്ക് സർവെന്റ് എന്ന നിലയിൽ കമൽ ഇന്ത്യൻ ശിക്ഷാ നിയമം 181, 182, 409 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് ഗോപാലകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങളോടും പ്രതിബദ്ധതയുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്വാർഥതക്ക് വേണ്ടി പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു.

Read also: ബല്‍കി സംവിധായകനാകുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE