വയനാട്: മുനമ്പം ഭൂമി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കവെ ശബരിമല വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്‌ണന്റെ പരാമർശം.
വയനാട് കമ്പളിക്കാട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. സുരേഷ് ഗോപി ചടങ്ങിന് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമർശം.
”ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ? അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പന് താഴെ. അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിൽ. പതിനെട്ട് പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര് ഞാനിത് വഖഫിന് കൊടുത്തതെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടുത്തെ ക്രിസ്‌ത്യാനികളുടെ പ്രധാനപ്പെട്ട സ്‌ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്”- ഗോപാലകൃഷ്‌ണൻ പറഞ്ഞു.
Most Read| യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ