ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ്‌ മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ

By Staff Reporter, Malabar News
Gopalakrishnan
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ​ഗോപാലകൃഷ്‌ണൻ. കോൺ​ഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺ​ഗ്രസാണ്. ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വന്നത് ബിജെപിയാണ്.

കേരള രാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാവുന്ന, ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന സംഭവവുമായിരുന്നു അത്. പക്ഷേ, നിർഭാഗ്യവശാൽ പിണറായി വിജയൻ തോൽക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്‌ട്രീയ അന്തരീക്ഷം.

ബിജെപിയെ ജയിപ്പിക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയൻ തോൽക്കണമെങ്കിൽ ആരാ ആരാ ദ ബെസ്‌റ്റ്, അത് കോൺഗ്രസാണ്. ബിജെപി വളർന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കിൽ രണ്ടാം സ്‌ഥാനക്കാരൻ ഇല്ലാതാവണം. എങ്കിൽ മാത്രമെ ഒന്നാം സ്‌ഥാനത്തേക്ക് എത്താൻ കഴിയൂവെന്നും ബി ഗോപാലകൃഷ്‌ണൻ പറഞ്ഞു.

Read Also: കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE