ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍

By Syndicated , Malabar News
farmers protest_Malabar news
Ajwa Travels

ഭാഗ്‌വാര: പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍  ബിജെപി നേതാക്കളെ തടഞ്ഞ്‌ കര്‍ഷക സംഘടനകള്‍. ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്‌ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജൻമദിനാഘോഷത്തിനാണ് നേതാക്കള്‍ ഹോട്ടലില്‍ ഒത്തുകൂടിയത്.

ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കളെ ഹോട്ടലില്‍ നിന്ന്  പുറത്തേക്ക് വിടില്ലെന്ന് സംഘടന നേതാക്കളായ കിര്‍പാല്‍ സിംഗ് മുസാപൂര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പിന്നിലെ വാതിലിലൂടെ പൊലീസ് പുറത്തേക്ക് എത്തിച്ചു. അതേസമയം ഹോട്ടല്‍ നടത്തുന്നത് ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും ഇനി മുതല്‍ ഈ ഹോട്ടല്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കർഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

Read also: ഒരു വര്‍ഷം കാർഷിക നിയമം നടപ്പാക്കാന്‍ അനുവദിക്കണം; രാജ്‌നാഥ്‌ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE