ജയ്‌പൂര്‍: ബിജെപി മഹാത്‌മാ ഗാന്ധിയെ ഓര്‍ക്കുന്നത് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗാന്ധിജിയെ ഒരിക്കലും ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ തുടങ്ങിയെന്നും മഹാത്‌മാ ഗാന്ധിയുടെ പേരില്‍ പ്രധാനമന്ത്രി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ഗാന്ധിയെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടിസ്‌ഥാന തത്വങ്ങളും അംഗീകരിക്കണമെന്ന് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. “ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, നിങ്ങള്‍ ഗാന്ധിജിയെ അംഗീകരിച്ചിട്ടുണ്ട് എങ്കിൽ നിങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങളും അംഗീകരിക്കണം. അവര്‍ ഇത് ചെയ്യുകയാണെങ്കില്‍, ഹിന്ദുത്വവും ലൗ ജിഹാദും മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കും”- ഗാന്ധി ജയന്തി ദിനത്തില്‍ സംസാരിക്കവേ ഗെഹ്‌ലോട്ട് പറഞ്ഞു.
Read also: പ്രതികള്‍ക്ക് എതിരെ കർശന നടപടി; പ്രമുഖർക്ക് ഇളവില്ലെന്ന് എന്‍സിബി