ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം ദോഷകരം; ജനപിന്തുണ തേടി രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്‌തു. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ ഒരു അഭിപ്രായ സര്‍വേ സംഘടിപ്പിച്ചിരുന്നു.

347,396 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയ പശ്‌ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം. ബിജെപിയുടെ വിദ്വേഷം രാജ്യത്ത് തൊഴിലില്ലായ്‌മയ്‌ക്ക് കാരണമാകുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹിക സമാധാനമില്ലാതെ ആഭ്യന്തര വിദേശ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.

അതിനാല്‍ വിദ്വേഷത്തില്‍ മുങ്ങിയ രാഷ്‌ട്രീയ അന്തരീക്ഷത്തെ എതിരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൊഴിലില്ലായ്‌മ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും അത് പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇനി ഒഴിവുകഴിവുകളല്ല മറിച്ച് ഉത്തരങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

Read Also: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE