മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് പേർ പിടിയിൽ

By Trainee Reporter, Malabar News
Black flag protest against Chief Minister
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. വിളപ്പിൽ ശാലയിൽ ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് കോൺഗ്രസ് നേതാക്കളായ എംആർ ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്. ബൈക്കിൽ പോകവെയാണ് ഇവർ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്.

പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. രാവിലെ ക്ളിഫ് ഹൗസിന് മുന്നിൽ വലിയ പോലീസ് സന്നാഹമാണ് ഒരുക്കിയത്. മാദ്ധ്യമ പ്രവർത്തകരുടേത് അടക്കമുള്ള വാഹനങ്ങൾ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ പാർക്ക് ചെയ്യാനും അനുവദിച്ചില്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പോലീസിനെ വിന്യസിച്ചിരുന്നു.

Most Read: കെ റെയിൽ പദ്ധതി; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം- അനുമതി നീളും

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE