ഗുരുനിന്ദ; സിപിഐ മുഖപത്രത്തെ വിമർശിച്ച് പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി

By Staff Reporter, Malabar News
kk-sivaraman
KK Shivaraman
Ajwa Travels

ഇടുക്കി: സിപിഐ മുഖപത്രം ജനയുഗത്തെ വിമർശിച്ച് പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. പത്രത്തിൽ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജിൽ ഒരു ചിത്രം മാത്രമാണ് നൽകിയത് ചൂണ്ടിക്കാട്ടി ആയിരുന്നു വിമർശനം. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവരാമൻ ജനയുഗത്തിന് എതിരെ ആരോപണം ഉന്നയിച്ചത്.

മറ്റ് പത്രങ്ങൾ ശ്രീനാരായണ ജയന്തിയുമായി ബന്ധപ്പെട്ട് അവരുടെ കാഴ്‌ചപ്പാട് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. എന്നാൽ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആര്‍സി ബ്രിഗേഡ് വാട്‍സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ല; ചെന്നിത്തലയുടെ ഓഫിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE