കാബൂളിൽ മന്ത്രിയുടെ ഓഫീസിന് സമീപം സ്‌ഫോടനം

By Staff Reporter, Malabar News
bomb blast in kannur
Representational Image
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സമാധാനകാര്യ സഹമന്ത്രി സാദത്ത് മൻസൂർ നാദേരിയുടെ ഓഫീസിന് സമീപം സ്‌ഫോടനം. കാർ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.

നാദേരിയുടെ ഓഫീസ് മേധാവി ഖുഷ്‌നൂദ് നബിസാദെയുടെ വാഹനമാണ് സ്‌ഫോടനത്തിൽ ലക്ഷ്യമിട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്‌തു. സ്‌ഫോടനത്തിൽ ആളപായമില്ല.

പ്രാദേശിക സമയം രാവിലെ 7:26 ഓടെയാണ് കാബൂളിലെ പിഡി 10ൽ വെച്ച് നബിസാദയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതെന്ന് സുരക്ഷാ സേന അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോൾ നബിസാദയും രണ്ട് മക്കളും വാഹനത്തിൽ ഉണ്ടായിരുന്നു എങ്കിലും ഡ്രൈവറടക്കം ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Read Also: ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE