ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു

By Staff Reporter, Malabar News
nirmala-seetharaman-budget
Ajwa Travels

ന്യൂഡെൽഹി: ബജറ്റ് അവതരണ വേളയിലും കർഷക സമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്. കർഷകരോടുള്ള കേന്ദ്ര സർക്കാർ നയത്തിന് എതിരായാണ് ഇരുവരും കറുത്ത ഗൗൺ അണിഞ്ഞെത്തിയത്.

എംപിമാരായ ജസ്ബിർ സിങ് ഗിലും ഗുർജീത്ത് സിങ് ഒജ്‌ലയുമാണ് കറുത്ത ഗൗണും പോസ്‌റ്ററുമായി പാർലമെന്റിൽ എത്തിയത്. അവിടെ നിന്ന് ബജറ്റവതരണം തുടങ്ങിയപ്പോൾ തന്നെ ബഹളവും തുടങ്ങി. പല തവണ ബഹളം തുടർന്നപ്പോൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഇടപെട്ട് ബഹളം അവസാനിപ്പിക്കണമെന്ന് ശക്‌തമായ ഭാഷയിൽ ആവശ്യപ്പെടേണ്ടി വന്നു.

Read Also: ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE