ബ്‌ളാസ്‌റ്റേഴ്‌സ്‌- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു

By News Desk, Malabar News
Ajwa Travels

കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ്‌ ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.

വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദേശത്ത് കനത്ത മഴ പെയ്‌തതോടെ മൽസരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മൽസരം മറ്റൊരു ദിവസം നടത്തുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല.

ഐഎസ്‌എൽ സീസണ്‌ മുൻപ് ഇനി മൂന്ന് പ്രീസീസൺ മൽസരം കൂടി ബ്‌ളാസ്‌റ്റേഴ്‌സ്‌ കളിക്കും. നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്‌സിയും നവംബർ 9, 12 തീയതികളിൽ ജംഷഡ്‌പുർ എഫ്‌സിയുമാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ.

Also Read: ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE