ആരാധകര്‍ക്കുള്ള ‘ക്ലൂ’ പുറത്തുവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് ഉറക്കമില്ലാത്ത രാത്രി

By Staff Reporter, Malabar News
KBFC-MALABARNEWS
Representational Image

കൊച്ചി: എല്ലാ ബുധനാഴ്ചയും കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിടുന്ന സൈനിംഗുകള്‍ ആരാധകര്‍ക്ക് ആവേശമാണ്. ഇക്കുറിയും അത് തെറ്റില്ലെന്ന് ഉറപ്പായി. നാളെ പുറത്തു വിടാനുള്ള സൈനിംഗ് ഏതെന്ന് കണ്ടുപിടിക്കാന്‍ ഇക്കുറിയും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് സൂചനകള്‍ പുറത്തുവിട്ടത്.

നാളെ പ്രഖ്യാപിക്കുന്നത് വിദേശ താരത്തെയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ രണ്ട് വിദേശ താരങ്ങളുടെ കാര്യമേ ഉറപ്പായിട്ടുള്ളൂ. സ്‌പാനിഷ് താരം സിഡോഞ്ചയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഫക്കുണ്ടോ പേരെരയുമാണ് വിദേശ താരങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരമായിരുന്ന ഗാരി ഹൂപ്പര്‍, സ്‌പാനിഷ് ഡിഫെന്‍സീവ് മിഡ്‌ഫീൽഡർ വിന്‍സെന്റ് ഗോമസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE