സ്വിഫ്റ്റ്‌ സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ

By Team Member, Malabar News
BMS Workers Protest Against KSRTC Swift Services In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ബസ് സർവീസ് തുടങ്ങുമ്പോൾ തന്നെ കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറക്കില്ലെന്നാണ് സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബെംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

വർഷങ്ങളായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നതാണ് കെഎസ്ആർടിസി. ഈ സർവീസാണ് ഇപ്പോൾ വെട്ടിക്കുറച്ചത്. ഇതിനെതിരെയാണ് നിലവിൽ കോഴിക്കോട് സ്‌റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

Read also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE