ബ്രഹ്‌മപുരം മാലിന്യ പ്ളാന്റില്‍ തീപിടുത്തം; ആളപായമില്ല

By Syndicated , Malabar News
Brahmapuram_waste_plant
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ളാന്റില്‍ തീപിടുത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ആറ് അഗ്‌നിശമനസേന യൂണിറ്റുകള്‍ സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളം പമ്പ് ചെയ്യുന്നതില്‍ തടസം നേരിട്ടിരുന്നു. തുടര്‍ന്ന് കടമ്പ്രയാറില്‍ നിന്ന് വെള്ളം പമ്പ് ചെയ്‌താണ് തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

നിലവിൽ സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും 90 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. മുപ്പതിലധികം വരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരാണ് തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Read also: ആർഎസ്‌പിയിൽ കൂട്ടരാജി; പ്രമുഖ നേതാക്കൾ സിപിഎമ്മിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE