ഗുരുതര തിരിച്ചടിയെന്ന് പരാതി; ചൈനീസ് കൊറോണ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ച് ബ്രസീൽ

By Trainee Reporter, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ബ്രസീലിയ: ചൈനീസ് നിർമിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവെച്ചു. ഗുരുതര തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് പരീക്ഷണം നിർത്തിവെച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജൻസിഅൻവിസ’ അറിയിച്ചു.

ഒക്‌ടോബർ 29നാണ് സംഭവം നടന്നതെന്ന് അൻവിസ വ്യക്‌തമാക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏജൻസി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് മരുന്ന് നിർമാതാക്കളായ സിനോവാക് ബയോടെക് നിർമിച്ച കൊറോണവാക് വാക്‌സിന്റെ പരീക്ഷണമാണ് ബ്രസീലിൽ നിർത്തിവെച്ചത്. ആഗോളതലത്തിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനാണ് കൊറോണവാക്.

കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 56 ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇതിനോടകം രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണമെടുത്താൽ യുഎസിനും ഇന്ത്യക്കും പുറകെ മൂന്നാം സ്‌ഥാനത്താണ് ബ്രസീൽ.

Read also: പര്യവേഷണം അവസാനിച്ചു; ടിപ്പു കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE