കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദിയൂരപ്പ

By Syndicated , Malabar News
yediyurappa_karnataka
Ajwa Travels

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് ശേഷവും തുടരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്ക് യെദിയൂരപ്പ കത്തെഴുതി.

കാബിനറ്റ് റാങ്ക് മന്ത്രിമാര്‍ക്ക് ലഭിക്കുന്ന ശമ്പളം, സര്‍ക്കാര്‍ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ യെദിയൂരപ്പയ്‌ക്കും ലഭ്യമാക്കുമെന്ന് കാണിച്ച് ശനിയാഴ്‌ച പേഴ്‌സണല്‍ ആന്‍ഡ് അഡ്‌മിനിസ്ട്രേറ്റീവ് റീഫോംസ് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം തനിക്ക് നല്‍കിയാല്‍ മതിയെന്നും യെദിയൂരപ്പ മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിൽ എംഎല്‍എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.

Read also: ഭീകരവാദ ഫണ്ടിങ്ങിന്റെ ഉറവിടം തേടി എൻഐഎ; ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE