മുംബൈയിൽ കെട്ടിടം തകർന്ന് അപകടം; ഒരു മരണം, 16 പേർക്ക് പരിക്ക്

By News Bureau, Malabar News
Ajwa Travels

മുംബൈ: ബാന്ദ്ര വെസ്‌റ്റിൽ കെട്ടിടം തകർന്ന് ഒരു മരണം. ശാസ്‌ത്രി നഗറിൽ നടന്ന അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. 4 പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ബിഎംസി അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

വെസ്‌റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ബാന്ദ്ര വെസ്‌റ്റ് ഏരിയയിലെ 2 നില കെട്ടിടമാണ് തകർന്നത്. ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് ഒരു മൃതദേഹം പുറത്തെടുത്തത്. 40 വയസുള്ള പുരുഷനാണ് മരിച്ചത്.

അപകട വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സും പോലീസും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് ജീവനക്കാരും സ്‌ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

Most Read: സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കും; ഡിജിപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE