സൗദിയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

By News Desk, Malabar News
saudi arabia building collapse
Muhammed
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മൺ കെട്ടിടമാണ് തകർന്ന് വീണത്. അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം നടന്ന അപകടത്തില്‍ പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് ഒരു തമിഴ്നാട് സ്വദേശിയും മരിച്ചതായി റിപ്പോര്‍ട് ഉണ്ട്. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ മരിച്ചവരെയും അപകടത്തില്‍പെട്ടവരെയും ആശുപത്രിയില്‍ എത്തിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് എല്ലാവരെയും പുറത്തെത്തിച്ചത്. മരിച്ച പാലക്കാട് സ്വദേശി മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിങ് രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE