ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

By News Desk, Malabar News
Bulls eye should be avoided; Department of Animal Welfare with guidelines
Representational Image
Ajwa Travels

കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്‌ഥാനത്ത്‌ പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി.

തണുത്ത കാലാവസ്‌ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ നശിച്ചുപോകും. അതിനാൽ, നന്നായി പാകം ചെയ്‌ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. എന്നാൽ, ബുൾസ് ഐ പോലെയുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. പച്ചമാംസം കൈകാര്യം ചെയ്‌ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പ്രധാനമായും പക്ഷികളെ ബാധിക്കുന്ന ഈ വൈറൽ രോഗം ചില പ്രത്യേക സാഹചര്യത്തിൽ മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗം ബാധിച്ചതോ, ചത്തോ ആയ പക്ഷികൾ, ദേശാടന പക്ഷികൾ, പക്ഷി കാഷ്‌ഠം എന്നിവ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുക. ഇത്തരം സന്ദർഭങ്ങളിൽ കയ്യുറകളും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുകയും ചെയ്യണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചു.

Also Read: സുരേഷ് ഗോപിയുടെ പ്രചാരണ ചെലവ് വിവാദം; അന്വേഷണത്തിന് പാർട്ടി നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE