സുരേഷ് ഗോപിയുടെ പ്രചാരണ ചെലവ് വിവാദം; അന്വേഷണത്തിന് പാർട്ടി നേതൃത്വം

By Trainee Reporter, Malabar News
Suresh gopi_Malabar news
Ajwa Travels

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥിയായിരുന്ന നടൻ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സാമഗ്രികൾ ഒരുക്കാൻ ചെലവായ തുക ലഭിച്ചില്ലെന്ന പരാതിയിൽ അന്വേഷണത്തിന് ബിജെപി നേതൃത്വം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മേഖല സെക്രട്ടറി ജി കാശിനാഥനെ ചുമതലപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച അവസരത്തിൽ ഉയർന്ന സാമ്പത്തിക ആരോപണം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

പരസ്യക്കാർക്കും കരാറുകാർക്കും പ്രിന്റിങ് സ്‌ഥാപനങ്ങൾക്കും തുക ലഭിച്ചില്ലെന്നാണ് പരാതി ഉയർന്നത്. സുരേഷ് ഗോപിയുടെ മൽസരത്തിന് ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടാണ് പണം അനുവദിച്ചത്. സാമ്പത്തിക നടത്തിപ്പുകൾ പരിശോധിക്കാൻ ആർഎസ്എസും ബിജെപിയും പ്രതിനിധികളെ നിയോഗിച്ചിരുന്നു. കോടികളാണ് തൃശൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ചെലവിട്ടത്. എന്നാൽ 30 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാർ പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചതനുസരിച്ച് സുരേഷ് ഗോപിയും അക്കാര്യം സംസ്‌ഥാന നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് വിഷയത്തിൽ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത്.

Read also: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല അശോക് ഗെഹ്‌ലോട്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE