ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത

By News Desk, Malabar News
Burevi In Kerala Today
Representational Image
Ajwa Travels

തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ ഇന്നെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് ന്യൂനമർദ്ദമായാണ് ബുറെവി സംസ്‌ഥാനത്ത്‌ എത്തുക. തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം സംസ്‌ഥാനത്ത്‌ പ്രവേശിക്കും. തുടർന്ന്,തെക്കൻ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് കടക്കും.

ഇന്ന് 5 ജില്ലകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി ജില്ലകൾക്കാണ് അവധി. തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫ് (നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) സംസ്‌ഥാനത്ത് എത്തിയിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.

Also Read: ബുറെവിയുടെ ശക്‌തി കുറയുന്നു; സംസ്‌ഥാനത്ത് നാളെ അഞ്ച് ജില്ലകള്‍ക്ക് പൊതുഅവധി

വിവിധ ജില്ലകളിൽ ക്യാമ്പുകൾ തുറന്നു. അടിയന്തര സഹായത്തിനായുള്ള സംവിധാനങ്ങളും സജ്ജമാണ്. അതേസമയം, ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെന്ന കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ആശ്വാസകരമാണ്. മണിക്കൂറില്‍ 40 കി.മീ വേഗതയിലാണ് തീവ്രന്യൂനമര്‍ദ്ദമായി മാറിയ ബുറെവി കേരളത്തിലേക്ക് എത്തുകയെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE