ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

By Staff Reporter, Malabar News
pravasalokam image_malabar news
Burj Khalifa
Ajwa Travels

ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ദീപാലങ്കാരവുമായാണ് ബുര്‍ജ് ഖലീഫ ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ചത്.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് അംബര ചുംബിയായ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. ഗാന്ധിജിയുടെ ചിത്രങ്ങളും സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു.

‘ലോകത്തിന് എന്ത് മാറ്റം വരുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ഇഡി ഷോയുടെ വീഡിയോ ബുര്‍ജ് ഖലീഫ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടെ ജീവിത യാത്രക്ക് ആദരവായും അദ്ദേഹത്തിന്റെ 151-ാം ജന്മദിനം ആഘോഷിക്കുന്നതിനായും പ്രത്യേക എല്‍ഇഡി ഷോ സമര്‍പ്പിക്കുകയാണെന്നും ട്വീറ്റ് ചെയ്‌തു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സോഷ്യല്‍ മീഡിയയിലൂടെ ഷോ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

Read Also: ‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE